കൊട്ടാരക്കര: ശുദ്ധജലത്തിനായി ആളുകൾ നെട്ടോട്ടമോടുന്ന സാഹചര്യത്തിലും പൊതുകിണറുകൾ യാതൊരു ദയയും കൂടാതെ മലിന്യക്കുഴിയാക്കുകയാണ് ചിലർ.
അവണൂർ ജംഗ്ഷനിലെ പൊതു കിണർ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളി നശിപ്പിക്കുന്നു. ഒരു കാലത്ത് പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന അവണൂർ മാവൻകാവിന് സമീപമു്ളള പൊതുകിണർ വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നൂറ്റാണ്ടുകളുടെ പഴക്കം
കൊട്ടാരക്കര നഗരസഭയുടെ ഒന്നാം വാർഡിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരിക്കലും വറ്റാത്ത കിണറുള്ളത്. 1983ൽ കിണർ അന്നത്തെ ബ്ളോക്ക് പഞ്ചായത്ത് പുതുക്കി പണിയുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. വല്ലം ദേവീ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഒരു കാവും കുളവും അതിനോടു ചേർന്ന് പൊതു കിണറും ഇന്നും അവണൂരിൽ ഉണ്ടെങ്കിലും കിണർ സംരക്ഷിക്കാൻ ഇനിയും നടപടി ഉണ്ടായിട്ടില്ല .വല്ലം ജംഗ്ഷനിലെത്തുന്ന ഒരു പറ്റം സാമൂഹ്യ വിരുദ്ധർ കിണറ്റിൽ പാഴ് വസ്തുക്കൾ തള്ളുന്നതാണ് കിണറിന്റെ നാശത്തിന് കാരണം.
കിണർ സംരക്ഷിക്കാൻ നഗരസഭ തയ്യാറാകണം. ഇതു സംബന്ധിച്ച് നഗരസഭ അധികൃതർക്കും മറ്റു ബന്ധപ്പെട്ടവർക്കും താലൂക്ക് സഭയിലും നിവേദനം നൽകിയെങ്കിലും
നടപടിയില്ല.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |