കൊച്ചി: വില്‌പനയിൽ ഇരട്ട അക്ക വളർച്ച തുടർന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ). 4,83,100 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 43 ശതമാനമാണ് വാർഷിക വളർച്ച. ആകെ വില്പനയിൽ 4,39,118 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണ് നേടിയത്. 43,982 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 60 ശതമാനം വർധിച്ചപ്പോൾ, ആഭ്യന്തര വില്‌പനയിൽ 41 ശതമാനം വളർച്ച നേടി.
തമിഴ്‌നാട് വിപണിയിൽ ഹോണ്ടയുടെ വില്പന 50 ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലുമായി കമ്പനി മൂന്ന് വലിയ ഡീലർഷിപ്പുകൾ കൂടി കഴിഞ്ഞ മാസം തുറന്നു. രാജ്യത്തെ 11 നഗരങ്ങളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹെൽത്ത് മേള ഉൾപ്പെടെയുള്ള വിവിധ സി.എസ്.ആർ പ്രവർത്തനങ്ങളും നടന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |