പാരീസ്: പ്രതീക്ഷച്ചതുപോലെ പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരമായി യു.എസിന്റെ നോഹ ലൈൽസ്. സ്റ്റേഡ് ഡി ഫ്രാൻസിലെ പർപ്പിൾ നിറത്തിലുള്ല സിന്തറ്റിക്ക് ട്രാക്കിനെ തീപിടിപ്പിച്ച പുരുഷൻമാരുടെ 100 മീറ്റർ പോരാട്ടത്തിൽ ജമൈക്കയുടെ കിഷാനെ തോംപ്സണെ ഫോട്ടോ ഫിനിഷിൽ മറികടന്നാണ് നോഹ ലൈൽസ് സ്വർണത്തിൽ മുത്തമിട്ടത്. 9.79 സെക്കൻഡിലായിരുന്നു ഇരുവരും ഫിനിഷ് ചെയ്‌തത്. 100 മീറ്ററിൽ നിലവിലെ ലോകചാമ്പ്യനും നോഹ തന്നയാണ്. സെമിയിൽ ഏറ്റവും മികച്ച സമയം കുറിച്ചത് തോംപ്സണായിരുന്നു. (9.80 സെക്കഡ്)
9.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത യു.എസിന്റെ ഫ്രെഡ് കെർലിക്കാണ് വെങ്കലം. ടോക്യോയിൽ വെള്ളി നേടിയ താരമാണ് കെർലി.
അതേസമയം ടോക്യോയിൽ സ്വർണം നേടിയ ഇറ്റലിയുടെ മാഴ്സൽ ജേക്കബ്സ് 9.85 സെക്കൻഡിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
'ടോക്യോയി,ലെ വെങ്കലമെഡൽ ജേതാവ് കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് ഫൈനലിലെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |