ആഗ്ര: ഇൻസ്‌പെക്ടറെയും വനിതാ സിഐയെയും വീട്ടിൽവച്ച് കെെയോടെ പൊക്കി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. രകബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും മുസാഫർനഗർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ ഇൻസ്പെക്ടറെയുമാണ് ഭാര്യ പിടികൂടിയത്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും ഇൻസ്പെക്ടറുടെ ഭാര്യ ആരോപിക്കുന്നു.
നോയിഡയിൽ ജോലി ചെയ്യുന്നസമയത്താണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് ശേഷം ചില ദിവസങ്ങളിൽ ഇരുവരും ലീവെടുത്ത് പരസ്പരം കാണാൻ തുടങ്ങി. സംശയം തോന്നിയ ഇൻസ്പെക്ടറുടെ ഭാര്യ ഇവരുടെ ബന്ധം കണ്ടെത്തുകയായിരുന്നു.
അടുത്തിടെ പുരുഷ ഇൻസ്പെക്ടറെ ആഗ്രയിലെ വിജിലൻസ് വകുപ്പിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് വനിതാ ഇൻസ്പെക്ടർ ആഗ്രയിൽ എത്തിയതെന്ന് ഭാര്യ പറയുന്നു. പിന്നാലെ ഭാര്യ ബന്ധുക്കളും സുഹുത്തുക്കളുമായി ആഗ്രയിലെ വീട്ടിൽ എത്തുകയായിരുന്നു.
ഇരുവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാത്തതിനെ തുടർന്ന് വീട്ടിന്റെ വാതിൽ പൊളിച്ച് സംഘം അകത്ത് കയറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധി പേർ ചേർന്ന് ഇൻസ്പെക്ടറെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിന് പകരം അവ ചിത്രീകരിച്ചെന്നാരോപിച്ച് രണ്ട് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ ആഗ്ര പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |