ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. മനുഷ്യനിർമിത ദുരന്തമാണോ വയനാട്ടിലുണ്ടായതെന്നുള്ള ചോദ്യത്തിന് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അനധികൃതമായ മനുഷ്യവാസത്തിന് വയനാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാർ സംരക്ഷണം നൽകുന്നു. ടൂറിസത്തിന്റെ പേരിൽ പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായ സോണുകളായി തരംതിരിക്കാൻ അവർ അനുവദിച്ചില്ല. പ്രദേശത്ത് കയ്യേറ്റം നടത്തുന്നതിന് അവർ അനുവാദം നൽകി. ഉരുൾപൊട്ടലുണ്ടായ പ്രദേശം അത്യന്തം പരിസ്ഥിതി ലോല മേഖലയാണ്. മുൻ ഫോറസ്റ്റ് ഡയറക്‌ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണിത്. തദ്ദേശ ഭരണകൂടത്തിന്റെ സംരക്ഷണയിൽ അവിടെ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടന്നുവരികയായിരുന്നു. ഇത് വളരെ അപമാനകരമാണ്. സംസ്ഥാന സർക്കാർ പ്രകൃതിക്കും മനുഷ്യനും സംരക്ഷണം നൽകണം'- കേന്ദ്ര മന്ത്രി വ്യക്തമാക്കി.
#WATCH | Wayanad Landslide | Delhi: Union Minister Bhupender Yadav says, "It is an illegal protection to the illegal human habitation by the local politicians. Even in the name of tourism, they are not making proper zones. They allowed the encroachment of this area. It is a… pic.twitter.com/cUdLRVsG3F
— ANI (@ANI) August 5, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |