കുടുംബശ്രീയിൽ വൻ തൊഴിലവസരം. ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അക്കൗണ്ടന്റ് (എൻആർഎൽഎം): മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലേക്കാണ് നിയമനം. ശമ്പളം: 30,000 രൂപ, യോഗ്യത: ബി.കോം, ഡി.സി.എ, ടാലി, സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കണ്ടന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 40 വയസ് കവിയരുത്. അപേക്ഷകൾ സി.എം.ഡി, വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 16 വൈകിട്ട് അഞ്ച് മണിവരെ.
സോഷ്യൽ ഡവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ്, (പി.എം.എ.വൈ)
ഒഴിവ്: ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശമ്പളം: 40,000 രൂപ, യോഗ്യത: എം.എസ്.ഡബ്ല്യു. സാമൂഹിക വികസനത്തിലുള്ള ബിരുദാനന്തരബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം (യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക). പ്രായം 40 കവിയരുത്. അപേക്ഷ സി.എം.ഡി. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 8 വൈകിട്ട് അഞ്ച് മണിവരെ.
കൂടുതൽ വിവരങ്ങൾക്ക് www.cmd.kerala.gov.in, www. kudumbashree.org വെബ്സൈറ്റ് സന്ദർശിക്കാം.
വനിതാവികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ്
കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷനിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് (മൂന്ന് ഷിഫ്റ്റ്) നിയമനം.
കോൾ സപ്പോർട്ട് ഏജന്റ്: ഒഴിവ് മൂന്ന് (ഓപ്പൺ, എസ്.സി. ഇ.ടി.ബി), ശമ്പളം: 15,000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ സോഷ്യൽവർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ നിയമബിരുദം, സമാനമേഖലയിൽ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം 38 കവിയരുത്.
സീനിയർ കോൾ സപ്പോർട്ട് ഏജന്റ്: ഒഴിവ്: 1 (ഓപ്പൺ), ശമ്പളം: 18,000 രൂപ, യോഗ്യത: സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമബിരുദം. സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. പ്രായം 38 കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 16 വൈകിട്ട് അഞ്ച് മണിവരെ. കൂടുതൽ വിവരങ്ങൾക്കായി www.kswdc.org വെബ്‌സൈറ്റ് സന്ദർശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |