SignIn
Kerala Kaumudi Online
Monday, 09 September 2024 3.20 AM IST

വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കൊമ്പ്‌ വേട്ട; 5 പേർ പിടിയിൽ

Increase Font Size Decrease Font Size Print Page
kombu

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ 27 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുമായി അഞ്ചു പേർ പിടിയിൽ. മുത്തങ്ങ പൊൻകുഴി സങ്കേതത്തിലെ സുനിൽ (21), ശിവ പ്രസാദ് (25), രാജു (25), ചെട്ടിയാലത്തൂർ തിണ്ടങ്കര സങ്കേതത്തിലെ ബാബു (20), കുമഴി കാട്ടുനായ്ക്ക സങ്കേതത്തിലെ ബിജു (20) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് സുൽത്താൻ ബത്തേരി പൊൻകുഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടി കൂടിയത്. കൊമ്പുകൾ

വാങ്ങാനെന്ന രീതിയിൽ സ്ഥലത്തെത്തിയാണ് പ്രതികളെയും കൊമ്പുകളും പിടിച്ചെടുത്തത്. പിടി കൂടിയ കൊമ്പുകളിൽ ഒന്നിന് 168 സെന്റീമീറ്ററും മറ്റൊന്നിന് 157 സെന്റീമീറ്ററും നീളവുമുണ്ട്.

കർണാടക വനത്തിലെ രാംപൂര് കൽക്കര റേഞ്ചിൽ ഓറഞ്ച് ക്യാമ്പ് ഷെഡ്ഡ് വനമേഖലയിൽ നിന്നാണ് ചെരിഞ്ഞ കൊമ്പന്റെ കൊമ്പുകൾ എടുത്തതെന്ന് പ്രതികൾ സമ്മതിച്ചു. ഇവരെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് വിവരം. ഇതിനായി വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.പരിശോധനാ സംഘത്തിൽ സെക്ഷൻ ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർമാരായ അശ്വതി ബാലൻ, ജിബിത് ചന്ദ്രൻ, കെ. ഒ സന്ദീപ്, ആർ. രഞ്ജിത്കുമാർ, കെ ഉമേഷ്, പി ആർ അർജുൻ, സി കെ സതീഷ്‌കുമാർ, ഫോറസ്റ്റ് വാച്ചർമാരായ രജിത, ഗിരിജ, ഡ്രൈവർ ഷാജി എന്നിവരും ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.