തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 17 സൂപ്രണ്ടുമാർക്ക് ഐ.പി.എസ് സ്ഥാനക്കയറ്റം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 2021ലെ ഒഴിവുകളിൽ 12, 2022ലെ ഒഴിവുകളിൽ 5 പേർക്കാണ് ഐ.പി.എസ്. അന്തിമ പട്ടികയിലുണ്ടായിരുന്ന 3 സൂപ്രണ്ടുമാർക്ക് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പരിഗണിച്ചില്ല.
2021 ബാച്ചിൽ ഐ.പി.എസ് ലഭിച്ചവർ- കെ.കെ.മാർക്കോസ്, എ.അബ്ദുൾ റഷി, പി.സി സജീവൻ, വി.ജി വിനോദ്കുമാർ, പി.എ.മൊഹമ്മദ് ആരിഫ്, എ.ഷാനവാസ്, എസ്.ദേവമനോഹർ, കെ.മൊഹമ്മദ് ഷാഫി, ബി.കൃഷ്ണകുമാർ (സീനിയർ), കെ.സലീം, ടി.കെ.സുബ്രഹ്മണ്യൻ, കെ.വി.മഹേഷ് ദാസ്. 2022 ബാച്ചിൽ ഐ.പി.എസ് ലഭിച്ചവർ- കെ.കെ.മൊയ്തീൻകുട്ടി, എസ്.ആർ ജ്യോതിഷ് കുമാർ, വി.ഡി.വിജയൻ, പി.വാഹിദ്, എം.പി.മോഹനചന്ദ്രൻ നായർ. ഇതിൽ 5 പേരൊഴികെ എല്ലാവരും വിരമിച്ചവരാണ്. വിരമിച്ചവർക്ക് തിരികെ സേനയിലെത്തി 60 വയസു വരെ സേവനം തുടരാം. ഇവർക്ക് സംസ്ഥാനത്ത് നിയമനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |