ഹരിപ്പാട്: തൃക്കുന്നപുഴ ബിവറേജസിന് മുന്നിൽ വെച്ച് തൃക്കുന്നപ്പുഴ തോട്ടുകടവ് വീട്ടിൽ നവാസിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച സംഭവത്തിൽ തൃക്കുന്നപ്പുഴ പനച്ച പറമ്പിൽ ഹസൈൻ (31), തൃക്കുന്നപ്പുഴ പാനൂർ തയ്യിൽ കിഴക്കതിൽ വീട്ടിൽ നിസാർ (46), തൃക്കുന്നപ്പുഴ മുണ്ടേക്കണ്ടം വീട്ടിൽ അജ്മൽ (20) എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. കായംകുളം ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി.ഐ ഷാജിമോൻ. ബി, എസ്.ഐ മാരായ അജിത് കുമാർ, വർഗ്ഗീസ് മാത്യു, സി.പി.ഒ മാരായ വിശാഖ്, വിഷ്ണദാസ് , വിഷ്ണു, രാജേഷ്, എച്ച്.ജി പ്രസന്നകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം
വൈദ്യപരിശോധന നടത്താനായി കൊണ്ടുപോകുന്നതിനിടെ ഹസൈനും നിസാറും ജീപ്പിൽ വെച്ച് പൊലീസുകാരെ ആക്രമിച്ചു. ഇവരെ പൊലീസ് കീഴടക്കി. ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുവിനും വിഷ്ണുദാസിനും പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |