ദിവസങ്ങൾക്ക് മുമ്പാണ് നടൻ ഷൈൻ ടോം ചാക്കോ തന്റെ റിലേഷൻഷിപ്പിലുണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞത്. പല പൊതുവേദികളിലും പ്രത്യക്ഷപ്പെട്ട കാമുകി തനൂജയുമായി പിരിഞ്ഞെന്നാണ് ഷൈൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പിന്നാലെ പിരിഞ്ഞതിനെക്കുറിച്ചും ഷൈനിനെതിരെ ആരോപണങ്ങളുമായി തനൂജയും ചില വെളിപ്പെടുത്തൽ നടത്തി. ഇരുവരും തമ്മിലുള്ള വിഷയം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി.
എന്നാൽ ഇപ്പോഴിതാ ഷൈനിനെക്കുറിച്ച് നടത്തിയ ആരോപണങ്ങളിൽ മലക്കം മറിയുകയാണ് തനൂജ. ഷൈൻ നല്ലൊരു മനുഷ്യനാണെന്നും തനിക്കൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും തനൂജ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കഥകൾ കേട്ട് ഷൈനും കുടുംബവും തന്നെ തെറ്റിദ്ധരിക്കരുതെന്ന് ആഗ്രഹമുണ്ടെന്ന് തനൂജ പറയുന്നു.
തനൂജയുടെ വാക്കുകളിലേക്ക്..
'ഞാൻ ഇടയ്ക്ക് ലൈവ് വീഡിയോയിൽ വരാറുണ്ട്. അതിന് കൃത്യമായ സമയമൊന്നുമില്ല. ഷൈനിനെതിരെ ഞാൻ പറയാത്ത കാര്യങ്ങൾ ന്യൂസായി വന്നു. അത് കേട്ടപ്പോൾ എനിക്ക് ഷോക്കായിപ്പോയി. ആ വീഡിയോ കട്ട് ചെയ്ത് പ്രചരിപ്പിച്ചു. ഞാൻ ഷൈനിനെതിരെ പറഞ്ഞ രീതിയിലാക്കി. ഞാൻ ചേട്ടനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് എല്ലാവരും വിചാരിച്ചത്. അങ്ങനെ അല്ല ഉദ്ദേശിച്ചത്. ലൈവിൽ ഷൈനെവിടെ എന്ന് ചോദിച്ചപ്പോൾ ഞാൻ അതിന് മറുപടിയൊന്നും കൊടുത്തിട്ടില്ല. അവസാനം ഗതികെട്ടിട്ടാണ് ഞാൻ പറഞ്ഞത്. ആ ടോപ്പിക് ഞാൻ വിട്ടതാണ്.
ഷൈൻ അദ്ദേഹത്തിന്റെ വൈബിൽ പോയിക്കൊണ്ടിരിക്കുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. ഒരു പബ്ലിക്കിൽ വന്ന് എനിക്ക് അങ്ങനെ സംഭവിച്ചു എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. എനിക്കെന്തെങ്കിലും ഉണ്ടെങ്കിൽ ഉള്ളിലൊതുക്കി നടക്കുന്ന ആളാണ് ഞാൻ. പിന്നെ എന്റെ സുഹൃത്തുക്കളോടേ ഞാൻ അക്കാര്യം പറയുകയുള്ളൂ.
എന്റെ ഉമ്മ പറഞ്ഞു പറഞ്ഞു എന്നൊക്ക ഞാൻ പറഞ്ഞത് ഷൈനിനെ കൊണ്ടല്ല. അത് എന്റെ രണ്ട് സുഹൃത്തുക്കളെ പറ്റിയാണ്. സുഹൃത്തുക്കളെപ്പറ്റി ഞാൻ പറഞ്ഞത് ചില യൂട്യൂബ് ചാനലുകൾ ഷൈൻ ചേട്ടനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സംപ്രേക്ഷണം ചെയ്തു. ഞാൻ ഷൈൻ ചേട്ടനെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ആൾക്കാർ ഇങ്ങനെ കഥ മെനയുകയാണ്.
ഷൈൻ ചേട്ടൻ ഒരു അഭിമുഖത്തിലും എന്നെപ്പറ്റി പറഞ്ഞിട്ടില്ല. പിന്നെ ആളെ എങ്ങനെയാണ് ഞാൻ മോശമാക്കി പറയുന്നത്. ആളെക്കൊണ്ട് എനിക്ക് ഉപകാരങ്ങളെ ഉണ്ടായിട്ടുള്ളൂ. അവരുടെ കുടുംബം എന്നെ തെറ്റിദ്ധരിക്കരുത്. അവരൊക്കെ എന്നെ പൊന്നുപോലെയാണ് നോക്കിയിട്ടുള്ളത്. അതുകൊണ്ടാണ് ഞാൻ ഇന്റർവ്യൂവിൽ വന്നത്. ഞങ്ങൾ ഇപ്പോൾ ബ്രേക്കപ്പായി. പക്ഷേ, ഉള്ളിൽ എപ്പോഴുമുണ്ടാകും. ഞങ്ങൾക്കിടിയിൽ എന്താണ് സംഭവിച്ചതിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |