മുംബയ്: വിയറ്റ് ജെറ്റ് അഹമ്മദാബാദിൽ നിന്ന് വിയറ്റ്നാമിലെ ഡാ നാംഗിലേക്ക് ഈ വർഷം ഒക്ടോബറിൽ സർവീസ് ആരംഭിക്കുന്നു. നിലവിൽ അഹമ്മദാബാദിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് വിയറ്റ്ജെറ്റ് സർവീസ് നടത്തുന്നുണ്ട്. 20 കോടി യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കയാണ് വിയറ്റ് ജെറ്റ്. 20 കോടി തികച്ച യാത്രക്കാരൻ ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സുകാരനായ സന്ദീപ് മേത്തയാണ്. മേത്തയ്ക്ക് പാരിതോഷികമായി രാജ്യാന്തര ഫ്ളൈറ്റുകളിൽ ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര വിയറ്റ് ജെറ്റ് ഒരുക്കുന്നു.
20 കോടി യാത്രക്കാർ എന്ന ലക്ഷ്യം കൈവരിച്ച വിയറ്റ് ജെറ്റിനെ വിയറ്റ്നാം പ്രധാനമന്ത്രി പാം മിൻ ചിന്നും ഇന്ത്യയിലേയും വിയറ്റ്നാമിലേയും ബിസിനസ് സമൂഹവും അനുമോദിച്ചു.
20 കോടി നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ് ജെറ്റിന്റെ എല്ലാ ആഭ്യന്തര- രാജ്യാന്തര ഫ്ലൈറ്റുകളിലും 5,555 രൂപയ്ക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാൻ എയർലൈൻ അവസരമൊരുക്കി. ഈ വർഷം സെപ്റ്റംബർ നാല് മുതൽ അടുത്ത വർഷം മേയ് 22 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഈ മാസം രണ്ടിനും എട്ടിനും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇപ്രകാരം ഡിസ്കൗണ്ട് നിരക്കിൽ 20 ലക്ഷം ടിക്കറ്റുകൾ ലഭ്യമാക്കുന്നതാണ്.
ദേശീയ അവധി ദിവസങ്ങളിൽ ഈ സൗജന്യം ഉപയോഗപ്പെടുത്താൻ സാധിക്കില്ല. www.vietjetair.com എന്ന വെബ്‌സൈറ്റിലോ വിയറ്റ് ജെറ്റ് എയർ മൊബൈൽ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 2019 മുതൽ ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്ന വിയറ്റ് ജെറ്റിനിപ്പോൾ പ്രതിവാരം 56 സർവീസുകളുണ്ട്. ഹാനോയ്, ഹോ ചി മിൻ സിറ്റി എന്നിവിടങ്ങളിലേക്ക് കൊച്ചി, അഹമ്മദാബാദ്, മുംബയ്, ഡൽഹി, ബോധ് ഗയ, വാരണസി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കും അവിടെ നിന്ന് ഇങ്ങോട്ടുമായി 13 ലക്ഷത്തോളം പേർ ഇതുവരെയായി യാത്ര ചെയ്തു. കുറഞ്ഞ നിരക്കിൽ സുഖയാത്രയാണ് വിയറ്റ് ജെറ്റ് വാഗ്ദാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |