ഫിലിം ഫെയർ അവാർഡ് വേദിയിൽ മമ്മൂട്ടി ധരിച്ച് എത്തിയ ഷർട്ട് ഫാഷൻ പ്രേമികളുടെ കണ്ണിലുടക്കി. എറാൾഡോ ബ്രാൻഡിന്റെ എൻഡ്ലെസ് ജോയ് ബാങ് ഗ്രാഫിക് പ്രിന്റ് ഷർട്ടാണ് മമ്മൂട്ടി അണിഞ്ഞത്. നേവി ബ്ളൂ മർട്ടി കളർ കോമ്പിനേഷനും ഗ്രാഫിക് പ്രിന്റുമെല്ലാം ഷർട്ടിൽ കാണാം.
യു.കെ ബേഡ്സ് ബ്രാന്റായ ഷർട്ടിന് 265 യൂറോ ആണ്. 24350 രൂപയാണ് ഇന്ത്യൻ വില.
ബാലിയിൽ നിർമ്മിക്കുന്നത് ഇൗ ഷർട്ട് ഒരു ഡിസൈനിൽ നൂറ് എണ്ണത്തിൽ കൂടുതൽ ഉണ്ടാവില്ല. ക്രിയേറ്റ് ലെസ്, ലെസ് ഇൗസ് മോർ, ക്വാളിറ്റി ഒാവർ ക്വാണ്ടിന്റി എന്നതാണ് ഇൗ ബ്രാൻഡിന്റെ അടിസ്ഥാനം. മമ്മൂട്ടി ധരിച്ച ഇൗ ഡിസൈൻ ഇപ്പോൾ ഒൗട്ട് ഒഫ് ് സ്റ്റോക്ക് എന്നാണ് കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |