തൊടുപുഴ: ആശുപത്രിയിൽ വന്ന് പലപേരുകളിൽ ഒ.പി. ചീട്ട് എടുത്ത് സ്വയം മരുന്ന് എഴുതി പുറത്തുള്ള ഫാർമസിയിൽ നിന്നും വാങ്ങുന്നയുവാവ് വ്യജകുറിപ്പടിയും സീലുമായി പിടിയിൽ. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ.രാജേഷ് കുമാർ (32) ആണ് ഇന്നലെ ഉച്ചയ്ക്ക്‌ശേഷം പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ജില്ലാ ആശുപത്രിയിൽ എത്തുന്ന രാജേഷ് വ്യത്യസ്തപേരുകളിൽ ഒ.പി. ചീട്ട് എടുക്കും. പിന്നീട് മാറി നിന്ന് സ്വയം മരുന്ന് കുറിക്കും. പുറത്തുള്ള ഫാർമസികളിൽ നിന്നും മരുന്ന് വാങ്ങാറുമാണ് പതിവ്.ഇയാളുടെ പക്കൽ നിന്നും ലഭിച്ച ചീട്ടിൽ മാനസിക രോഗികൾക്ക് നൽക്കുന്ന മരുന്നിന്റെ കുറിപ്പടിയും ലഭിച്ചു. മാനസിക രോഗികൾക്ക് നൽക്കുന്ന മരുന്നാണ് ഇയാൾ സ്വയം കുറപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പൊലീസനോട് പറഞ്ഞു.
കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ ലഹരിയുണ്ടാകും. ഇതിനുവേണ്ടിയാണ് ഇയാൾ ഒ.പി.ടിക്കറ്റ് എടുത്ത് വ്യാജകുറിപ്പടി തയ്യാറാക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ പക്കൽ നിന്നും വ്യാജമായി നിർമിച്ച ഡോക്ടറുടെ സീലും കുറിപ്പടിയും പൊലീസ് കണ്ടെടുത്തു.പലതവണയായി ഇയാളെ ജില്ലാ ആശുപത്രിയിൽ കണ്ടതോടെ ആശുപത്രി ജീവനക്കാരിൽ ചിലർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരിതി നൽകി. ഇന്നലെ ഇയാൾ ആശുപത്രിയിൽ എത്തിയപ്പോൾ സംശയം തോന്നിയ ജീവക്കാരും സൂപ്രണ്ടും ഇയാളെ തടയുകയും ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് തൊടുപുഴ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.വ്യജരേഖകൾ ചമച്ചതിനാണ് പ്രധാനമായും കേസെടുക്കുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തൊടുപുഴ എസ്.എച്ച്.ഒ. എസ്.മഹേഷ് കുമാർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |