കൊച്ചി: സി എ, എ.സി.സി.എ, സി.എം.എ. യു.എസ്.എ തുടങ്ങിയ കോഴ്‌സുകളിൽ വിജയം നേടിയ 2000ലധികം വിദ്യാർത്ഥികളെ ആദരിക്കുന്ന കേരളത്തിലെ ആദ്യത്തെ മെഗാ ഫെലിസിറ്റേഷൻ പ്രോഗ്രാം ഐ.ഐ.സി ലക്ഷ്യ ഒരുക്കുന്നു. കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകളിൽ റാങ്കുകളും ഉന്നത വിജയവും കൈവരിച്ച ഐ.ഐ.സി ലക്ഷ്യയുടെ വിദ്യാർത്ഥികളെയാണ് കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ ആഗസ്റ്റ് 10-ന് ആദരിക്കുന്നത്.
നടപ്പുവർഷം 24 ദേശീയ, അന്തർദേശീയ റാങ്കുകളാണ് ഐ.ഐ.സി ലക്ഷ്യ നേടിയത്. ഓർവൽ ലയണൽ (എം.ഡി., ഐ.ഐ.സി ലക്ഷ്യ), നവാസ് മീരാൻ (മീരാൻ ഗ്രൂപ്പ് ചെയർമാൻ), സാജിദ് ഖാൻ (ഡയറക്ടർ, എ.സി.സി.എ - ഇന്ത്യ), ബാബു (റിട്ടയേർഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്), അനൂപ് ജോബ് (ഡയറക്ടർ കെ.പി.എം.ജി) തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |