കണ്ണൂർ: പോക്‌സോ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂരിലാണ് സംഭവം. ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അബ്‌ദുൽ റസാഖാണ് പിടിയിലായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണിയാൾ. ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്‌ദുൽ റസാഖ് നിലവിൽ സസ്‌പെൻഷനിലാണ്. ഇതിനിടയിലാണ് ഇയാൾ പോക്‌സോ കേസിൽ പിടിയിലാവുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് 16കാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കവെയാണ് പുതിയ പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുമ്പ് അരീക്കോട്ടേക്ക് മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |