SignIn
Kerala Kaumudi Online
Friday, 13 September 2024 2.42 PM IST

മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും, വാഹന ഇടപാടിലും ലാഭം, ഇവർക്ക് കച്ചവടവും കാര്യമായി കൂടും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 8 - 1199 കർക്കടകം 24 വ്യാഴാഴ്ച. (രാത്രി 11 മണി 33 മിനിറ്റ് 36 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം )

അശ്വതി: സർവ്വകാര്യ വിജയം, ശത്രുക്കൾ മിത്രങ്ങളാകും, അവിചാരിത ധനലാഭം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.

ഭരണി: ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങൾ കൂടും. സ്വത്തു തർക്കങ്ങൾ ഒത്തു തീർപ്പിലെത്തും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.

കാര്‍ത്തിക: ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.

രോഹിണി: പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കലാരംഗത്ത് നിന്നും പുരസ്കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.

മകയിരം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.

തിരുവാതിര: പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. സൗഹൃദങ്ങൾ വന്നുചേരും,അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.

പുണര്‍തം: ചില നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കരസ്ഥമാക്കും. ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.

പൂയം: ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസത പ്രകടമാക്കും.

ആയില്യം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.

മകം: സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബ പരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

പൂരം: കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശങ്ങൾ അനുഭവപ്പെടും. സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്ക്കേണ്ടി വരും.

ഉത്രം: പണം കടം കൊടുക്കും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരു സ്ഥാനീയരിൽ നിന്നുഗുണകരമായ അനുഭവങ്ങൾ ഉണ്ടാവും. സ്നേഹ ബന്ധങ്ങൾ വിവാഹത്തിൽ എത്തിച്ചേരും.

അത്തം: പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.

ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും.

ചോതി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

വിശാഖം: അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വർദ്ധിക്കും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയ വിക്രയങ്ങളിൽ ലാഭം.

അനിഴം: വ്യാപാരികൾക്ക് നല്ല ദിവസം. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും. എതിർപ്പുകളെയും തടസങ്ങളെയും അതിജീവിക്കാൻ കഴിയും. അഭിമാനം സംരക്ഷിക്കും.

കേട്ട: ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികൾ ചെയ്യും. സഹോദരങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.

മൂലം: ഗൃഹോപകരണങ്ങൾ വാങ്ങും. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

പൂരാടം: സുഹൃത്തുക്കളിൽ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.

ഉത്രാടം: ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും.ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. ശത്രുക്കളെ കൊണ്ടുള്ള ശല്യങ്ങൾ വർദ്ധിക്കും.

തിരുവോണം: സ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും. സുഹൃത്തുക്കളോട് ശ്രദ്ധിച്ച് പെരുമാറണം. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

അവിട്ടം: ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് ഉത്തരവ് ലഭിക്കാൻ തടസം നേരിടും.

ചതയം: ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാൾ വിഷമത അനുഭവപ്പെടും.

പൂരുരുട്ടാതി: പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ഉത്തരവാദിത്വ ബോധം കുറയും. ആഗ്രഹസഫലീകരണത്തിന് താമസം ഉണ്ട്. സ്വത്തുതർക്കങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി: ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും.

രേവതി: സങ്കീർണ്ണമായ പ്രശ്‌നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം..

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTROLOGY, UOURS TOMORROW, 07-802024
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.