SignIn
Kerala Kaumudi Online
Friday, 27 September 2024 9.08 PM IST

കേരളത്തെ സുപ്രധാന വ്യാവസായിക വാണിജ്യ കേന്ദ്രമാക്കാൻ സർക്കാർ, വ്യവസായ പ്രമുഖരും നിക്ഷേപകരുമായി ചർച്ച

Increase Font Size Decrease Font Size Print Page
industry

തിരുവനന്തപുരം: ജനുവരിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന് മുന്നോടിയായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രിയുമായി (സി ഐ ഐ) സഹകരിച്ച് വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവരുമായി വ്യവസായമന്ത്രി പി. രാജീവ് ചെന്നൈയിൽ വെച്ച് ആശയവിനിമയം നടത്തും. സംസ്ഥാനത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായികവാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 8, 9 തീയതികളിലെ കൂടിക്കാഴ്ച.

വ്യാഴാഴ്ച വൈകിട്ട് ആറിന് ചെന്നൈ വിമാനത്താവളത്തിന് സമീപമുള്ള റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബി ടു ജി യോഗവുമുണ്ടാകും. സംസ്ഥാന വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തേയും ഇടത്തരം നിക്ഷേപകരേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സർക്കാരിന്റെ വ്യാവസായികവാണിജ്യ നയങ്ങളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്യും.

എയ്രോസ്‌പേസ്, പ്രതിരോധം, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിംഗ്, ഗവേഷണവികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്‌കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക.

നീതി ആയോഗിന്റെ എസ് ഡി ജി ഇൻഡക്സിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത് അടുത്തിടെയാണ്. കേരളത്തിലെ സാമൂഹിക പുരോഗതിയുടെയും ഭരണ മികവിന്റെയും തെളിവാണ് ഈ അംഗീകാരം. സർക്കാർ പിന്തുണ ശക്തിപ്പെടുത്തിയതിലൂടെ എയ്രോസ്‌പേസ്, പ്രതിരോധം, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങൾ മികച്ച നേട്ടം കൈവരിച്ചു. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2024 പ്രകാരം കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചാ നിരക്ക് 254% ആണ്.

സംസ്ഥാനത്തെ കാര്യക്ഷമമായ ഓൺലൈൻ ക്ലിയറൻസ് സംവിധാനങ്ങളും സാങ്കേതികവിദ്യയും ഭരണപ്രക്രിയകളിലെ കാര്യക്ഷമതയും പ്രയോജനപ്പെടുത്തി ബിസിനസ് വിപുലീകരിക്കാനും നിക്ഷേപം ആകർഷിക്കാനും സാധിക്കും. നിക്ഷേപക സംഗമത്തിന് മുന്നോടിയായി വ്യവസായനയത്തിലെ മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സംരംഭകരുമായി പ്രത്യേക കുടിക്കാഴ്ചകൾ നടത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INDUSTRY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.