കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 22,000 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ശാരീരിക ബുദ്ധിമുട്ടുള്ള നിയമ വിദ്യാർത്ഥിക്ക് വീൽചെയറും വിതരണം ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരം കർഷകർക്ക് വളം, പാൽ, കണ്ടെയ്‌നറുകൾ , തയ്യൽ മെഷീനുകൾ, സൈക്കിളുകൾ എന്നിവയും വിതരണവും ചെയ്തു. ഡൽഹി, മുംബയ് മേഖലകളിലടക്കം ഒരുകോടി രൂപയുടെ സഹായമാണ് നൽകിയതെന്ന് മൂത്തൂറ്റ് മിനി മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |