തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (എഡിഎഎം) 15ാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ / ഓട്ടോമൊബൈൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എന്നീ എൻജിനിയറിങ് ശാഖകളിൽ ഡിഗ്രി / ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ നാല് വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ 9895955657, 9446100541 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
കീം 2024; യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം
2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ ‘KEAM 2024 – Candidate Portal’ എന്ന ലിങ്കിലൂടെ ആഗസ്റ്റ് 8 രാത്രി 11.59 വരെ വിദ്യാർഥികൾക്ക് മാർക്ക് / നാറ്റാ സ്കോർ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |