പാരീസ് : വിനേഷിനെ അയോഗ്യയാക്കിയതിനാൽ വെള്ളി മെഡൽ ആർക്കും നൽകില്ല എന്നായിരുന്നു ലോക റെസ്‌ലിംഗ് ഫെഡറേഷന്റെ ആദ്യ തീരുമാനം. എന്നാൽ പിന്നീട് സെമിയിൽ വിനേഷിനോട് തോറ്റ ക്യൂബൻ താരം ഗുസ്മാൻ ലോപ്പസിനെ സെമിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ഇതിനെതിരെ പലയിടത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സെമിയിൽ ജയിക്കുന്നത് വരെ വിനേഷിന് അയോഗ്യത ഇല്ലാതിരുന്നതിനാൽ സെമിയിൽ ജയിച്ചതിന്റെ പേരിൽ ഉറപ്പായ വെള്ളി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ മത്സരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അയോഗ്യയാക്കപ്പെട്ടാൽ അതുവരെ നേടിയ എല്ലാ വിജയങ്ങളും റദ്ദാക്കപ്പെടുമെന്ന നിയമമാണ് അധികൃതർ ഇവിടെ പ്രയോഗിച്ചത്. ഇതിനുസരിച്ച് ആദ്യം തോൽപ്പിച്ച സുസാക്കി വെങ്കലമെഡലിനായി മത്സരിച്ച് മെഡലും നേടി.
ഇതോടെയാണ് വെള്ളിമെഡൽ തനിക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയിൽ അപ്പീൽ നൽകിയത്. ഇതിന്റെ വിധി ഇന്ന് വന്നേക്കുമെങ്കിലും ഇന്നലെ ഫൈനൽ മത്സരം കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |