കൊച്ചി: ഭാരത്‌ബെൻസ് വിതരണക്കാർക്ക് വായ്പകൾ ലഭ്യമാക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കും ഡെയിംലർ ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഭാരത്‌ബെൻസിന്റെ മുഴുവൻ വാണിജ്യ വാഹന മോഡലുകൾക്കും ലളിതമായ വ്യവസ്ഥയിലൂടെയും ഡീലർമാരുടെ ആവശ്യമനുസരിച്ചും വായ്പകൾ ഇതിലൂടെ ലഭ്യമാക്കും. മിതമായ ഈട് വ്യവസ്ഥകളോടെ മെച്ചപ്പെട്ട പലിശ നിരക്കിൽ അതിവേഗം വായ്പകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ധാരണയിലൂടെ ലക്ഷ്യമിടുന്നത്.
വ്യത്യസ്ത സാമ്പത്തിക സേവനങ്ങളിലൂടെ ഡീലർമാർക്ക് സൗകര്യപ്രദവും സമഗ്രവുമായ സാമ്പത്തിക പരിഹാരങ്ങൾ ലഭ്യമാക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ ബിജി എസ്.എസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |