പുനലൂർ: ശ്രീരാമപുരം മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന 50 കിലോയോളം ചീഞ്ഞ മത്സ്യം സംയുക്ത പരിശോധക സംഘം പിടികൂടി നശിപ്പിച്ചു. ഇന്നലെ മാർക്കറ്റിനുള്ളിൽ ഉന്തുവണ്ടിയിൽ വ്യാപാരം നടത്തിവന്ന ചീഞ്ഞ മത്സ്യമാണ് താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ പി.ചിത്രയുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധക സംഘം പിടികൂടിയത്. കൂടാതെ പട്ടണത്തിലെ ഹോട്ടലുകൾ, പലചരക്ക് കടൾ, ബേക്കറികൾ, പച്ചക്കറി സ്റ്റാളുകൾ തുടങ്ങി നിരവധി വ്യാപാര ശാലകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഓഫീസർ അരുൺകുമാർ, ലീഗൽ മെട്രോളജി ഓഫീസർ അബ്ദുൽ ഖാദർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ആർ.ശരത്ചന്ദ്രൻ, എസ്.ശ്രീലത, സാം വർഗീസ് ഉമ്മൻ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |