പാരീസ് : വിനേഷ് ഫോഗാട്ടിന് കിട്ടാൻ ചാൻസുണ്ടായിരുന്ന 50 കിലോ വനിതകളുടെ ഗുസ്തി സ്വർണം അമേരിക്കൻ താരം സാറ ആൻ ഹിൽഡേബ്രാൻഡിന്. ഫൈനലിൽ വിനേഷിന് പകരം സെമിയിൽ വിനേഷിനോട് തോറ്റ ക്യൂബയുടെ യുസ്നേലിസ് ഗുസ്മാൻ ലോപ്പസിനെയാണ് സാറ കീഴടക്കിയത്.
മത്സരദിവസം രാവിലെ താൻ ഭാരനിർണയത്തിന് എത്തിയപ്പോൾ വിനേഷിനെ കണ്ടിരുന്നില്ലെന്ന് സാറ പറഞ്ഞു. വിനേഷ് മത്സരത്തിൽ നിന്ന് പിന്മാറിയെന്നാണ് കരുതിയതെന്നും എന്നാൽ ഭാരനിർണയത്തിൽ പരാജയപ്പെട്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സാറ പറഞ്ഞു. ഫൈനലിൽ തനിക്ക് വാക്കോവർ കിട്ടിയെന്ന് കരുതി ആഹ്ളാദം തുടങ്ങിയപ്പോഴാണ് ഗുസ്മാനെ നേരിടണമെന്ന് അറിയിപ്പ് വന്നതെന്നും അമേരിക്കൻ താരം പറഞ്ഞു.
വിനേഷ് ആദ്യ റൗണ്ടിൽ തോൽപ്പിച്ച ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ സുസാക്കിക്ക് വെങ്കലം ലഭിച്ചു. വിനേഷ് ക്വാർട്ടറിൽ തോൽപ്പിച്ച ഒക്സാന ലിവാച്ചിനെയാണ് സുസാക്കി തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |