SignIn
Kerala Kaumudi Online
Saturday, 14 September 2024 5.38 AM IST

വയനാട്ടിലേക്ക് സഹായമെത്തിക്കാൻ തമിഴ്‌നാട്ടിൽ ബിരിയാണി ഫെസ്‌റ്റ് നടത്തി ഹോട്ടലുടമ, ലഭിച്ച കാശ് മുഴുവൻ എത്തിക്കുമെന്ന് മുജീബുർ

Increase Font Size Decrease Font Size Print Page
biriyani-fest

ദിണ്ഡിഗൽ: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി തമിഴ്‌നാട്ടിൽ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിൽ പങ്കെടുത്ത് ആയിരങ്ങൾ. ദിണ്ടിഗലിലാണ് മോയി വിരുന്ദ് എന്ന പേരിൽ ക്രൗഡ് ഫണ്ടിംഗ് നടന്നത്. തമിഴ്‌നാട്ടിൽ വർഷങ്ങളായുള്ള ചടങ്ങാണ് മോയി വിരുന്ദ്. പൊതുജനങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും, വരുന്നവർ തങ്ങൾക്ക് ഇഷ്‌ടമുള്ള തുക അവിടെ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം വാഴയിലയിൽ വയ‌്‌ക്കുകയോ ചെയ്യുന്നതാണ് മോയി വിരുന്ദ്.

ആരെയും കാശ് നൽകാൻ നിർബന്ധിക്കില്ല എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. തങ്ങൾക്ക് ഇഷ്‌ടമുള്ളത് നൽകാം. സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരാണ് വയനാടിനായി ദിണ്ഡിഗലിൽ ഒത്തുചേർന്നത്. മുജീബുർ റഹ്മാൻ എന്നയാളാണ് തന്റെ ഹോട്ടലിൽ മോയി വിരുന്ദ് സംഘടിപ്പിച്ചത്.

വരുന്നവർക്കെല്ലാം ബിരിയാണിയാണ് മുജീബുർ വിളമ്പിയത്. ഒരു മുസ്ളിം വിവാഹത്തിന്റെ സൽക്കാരത്തിൽ വിളമ്പുന്നതെല്ലാം ഇവിടെ ഒരുക്കിയിരുന്നു. 10 രൂപ മുതൽ കഴിവിന്റെ പരമാവധി ആയിരങ്ങൾ സംഭാവന ചെയ‌്തതായി മുബീബുർ പ്രതികരിച്ചു.

വയനാട്ടിലെ ദുരന്തത്തെ കുറിച്ച് അറിഞ്ഞ മുജീബുർ സോഷ്യൽ മീഡിയ വഴിയാണ് ക്രൗഡ് ഫണ്ടിംഗിനായി ബിരിയാണി ഫെസ്‌റ്റ് നടത്തുന്ന കാര്യം അറിയിച്ചത്. ലഭിക്കുന്ന മുഴുവൻ തുകയും വയനാട്ടിന് നൽകുമെന്ന് അറിയിക്കുകയും ചെയ‌്തു. ഞാൻ മാത്രം വിചാരിച്ചാൽ പരമാവധി 1.25 ലക്ഷമേ സ്വരൂപിക്കാൻ കഴിയൂ. പക്ഷേ ദിണ്ഡിഗൽ മുഴുവനായി ശ്രമിക്കുകയാണെങ്കിൽ വലിയൊരു തുക കണ്ടെത്താൻ കഴിയുമെന്ന് വിശ്വാസത്തിലാണ് പരിപാടി ആസൂത്രണം ചെയ‌്തതെന്ന് മുജീബുർ പറഞ്ഞു. എന്നാൽ എത്തരത്തിലാണ് സഹായം എത്തിക്കാൻ പോകുന്നുവെന്ന്ത് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CROWD FUNDING, MOYI VIRUNDH, MUJEEBUR RAHMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.