അപ്രതീക്ഷിതമായാണ് കേരളത്തെ തേടി പല പ്രകൃതി ദുരന്തങ്ങളും എത്തിയത്. പ്രളയം, ഉരുൾപൊട്ടൽ എന്നിവ ഉണ്ടാകാൻ പോകുന്നതിന്റെ എന്തെങ്കിലുമൊരു സൂചന ലഭിച്ചിരുന്നെങ്കിൽ നൂറുകണക്കിന് ജീവനുകൾ ഇന്നും നമുക്കൊപ്പം ഉണ്ടായേനെ. ഭൂകമ്പങ്ങൾ സംബന്ധിച്ച് കൃത്യ സമയത്ത് അറിയിപ്പ് ലഭിച്ചാൽ മുൻകരുതൽ എടുക്കാൻ എളുപ്പമാണ്. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും ഒപ്പമുള്ളവരെ രക്ഷിക്കാനും സാധിക്കും. ഇതിന് പുറത്തുനിന്ന് ആരുടെയും സഹായം ആവശ്യമില്ല. നിങ്ങളുടെ കയ്യിലുള്ള സ്‌മാർട്ട് ഫോൺ മതി.
ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്ന ഒരു സുരക്ഷാ ഫീച്ചർ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണുകളിൽ ഈ ഫീച്ചർ എങ്ങനെയാണ് ഓൺ ചെയ്യേണ്ടത് എന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോണുകളിൽ
നിങ്ങളുടെ ഫോണിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്‌ഷ്ൻ കണ്ടില്ല എങ്കിൽ പകരം ഈ മാർഗം നോക്കുക.
ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള എല്ലാ ഫോണുകളിലും ഈ ഓപ്‌ഷൻ ഉണ്ടായിരിക്കും. ചെറിയ ചില മാറ്റങ്ങൾ വരാൻ സാദ്ധ്യതയുണ്ട്.
ഐ ഫോണിൽ ചെയ്യേണ്ടത്
ശ്രദ്ധിക്കുക
ഫോണിന്റെ നെറ്റും ലൊക്കേഷനും ഓൺ ചെയ്‌തിരുന്നാൽ മാത്രമേ ഈ മുന്നറിയിപ്പ് ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ലഭിക്കുകയുള്ളു എന്ന കാര്യം പ്രത്യേകം ഓർക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |