റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 10 1199 കർക്കടകം 26 ശനിയാഴ്ച.
(പുലർച്ചെ 2 മണി 44 മിനിറ്റ് 2 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം )
അശ്വതി: കഷ്ടപ്പാടുകൾ,സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, കോടതികാര്യങ്ങൾ നീണ്ടുപോകും.
ഭരണി: നിദ്രാസുഖം, ഉദ്യോഗ തലത്തിൽ ശോഭിക്കും, എതിർപ്പുകളെ അതിജീവിക്കും.
കാർത്തിക: ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും.
രോഹിണി: നന്മയും,സത്യസന്ധതയും, ഉണ്ടായിരിക്കും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല ,കലാ സാഹിത്യ രംഗത്തുള്ളവർക്ക് പുതിയ അവസരം.
മകയിരം: വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, കുടുംബാംഗങ്ങളോടോത്ത് ഉല്ലാസ യാത്ര പോകും, ദാമ്പത്യസുഖം.
തിരുവാതിര: ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, സന്താനസുഖം, ആരോഗ്യപരമായി നല്ല ദിവസം ,സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കും.
പുണർതം: ദാമ്പത്യ സുഖം, സ്ത്രീകൾ വഴി നേട്ടം, എല്ലാവരോടും നീതി പുലർത്തും , നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.
പൂയം: ഇഷ്ട ഭക്ഷണം ആസ്വദിക്കുവാൻ ഇടവരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു.
ആയില്യം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.
മകം: മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും.
പൂരം: അഭിമാനകരമായ സംഗതികൾ സംഭവിക്കും,എല്ലാവരെയും ആകർഷിക്കും, മറ്റുള്ളവരെ സഹായിക്കും.
ഉത്രം: വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്.
അത്തം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ.
ചിത്തിര: പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തിക ഞെരുക്കം അനുഭവത്തിൽ വരും.
ചോതി: ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തിൽ പുരോഗതി.
വിശാഖം: കുടുംബസുഖം, യാത്രാഗുണം, ജോലി സ്ഥിരമാകും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.
അനിഴം: ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികൾ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.
കേട്ട: ഉല്ലാസ യാത്രകൾ, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
മൂലം: സ്വന്തം കുടുംബാംഗങ്ങളോട് നീതി പുലർത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.
പൂരാടം: കലാപരമായ കാര്യങ്ങളിൽ വിജയം, യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം.
ഉത്രാടം: ബന്ധുക്കൾ മൂലം നേട്ടം, രോഗശാന്തി, കലഹം പരിഹരിക്കാൻ സാധിക്കും, വൃഥാപവാദങ്ങളിൽ നിന്നും മോചനം.
തിരുവോണം: സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും അതിൽ വിജയിക്കുകയും ചെയ്യും.
അവിട്ടം: വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും.
ചതയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.
പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, അന്യദേശ വാസം, ആരോഗ്യപരമായി കരുതൽ വേണം.
ഉത്രട്ടാതി: കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്.
രേവതി: എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |