കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിഷയമാണ് മുല്ലപ്പെരിയാർ ഡാമെന്ന് ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പി പറഞ്ഞു. യു.എൻ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോണ്മെന്റ് ആൻഡ് ഹെൽത്തിന്റെ പഠനത്തിൽ മുള്ളപ്പെരിയാർ ഡാമിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല. ഡാമിലെ ജലം കേരളത്തിലെ ജില്ലകളെ മുഴുവനായി തുടച്ചുനീക്കാൻ കെല്പുള്ളതാണ്.
കേരളം-തമിഴ്‌നാട് തമ്മിലുള്ള വിഷയങ്ങൾ പരിഗണിച്ചുകൊണ്ടുള്ള പരിഹാരങ്ങൾക്കായി സംയുക്ത സമീപനം അനിവാര്യമാണ്.
ഡാം നിർമ്മാണത്തിന്റെ പുനരന്വേഷണം നടത്തുകയും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നവീകരിച്ച ഡാം നിർമ്മാണം മുൻനിറുത്തുകയും വേണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |