മാന്നാർ: ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ കലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ കല ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പെൺകൂട്ടം' പ്രതിഷേധ ധർണ്ണ നടത്തി. ആക്ഷൻ കൗൺസിൽ ട്രഷറർ സജിത സുകു ഉദ്‌ഘാടനം ചെയ്തു. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തംഗം പുഷ്പലത, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം നിഷാ സോജൻ, ആക്ഷൻ കൗൺസിൽ ചെയർമാൻ ബിജോയ്ഡ്, എക്സിക്യൂട്ടീവ് അംഗം ഏകലവ്യൻ ബോധി എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് അനിലിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കുവാനുള്ള നടപടികൾ ഇഴയുകയാണെന്ന് യോഗം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |