കൊച്ചി: വയനാടിന്റെ ടൂറിസം ഹബായ വൈത്തിരിയിലെ ടാക്‌സി തൊഴിലാളികൾക്ക് ബീക്രാഫ്റ്റ് ഹണി മ്യൂസിയം കൈത്താങ്ങ് ഒരുക്കുന്നു. വയനാടൻ ചുരം കയറിയാൽ വ്യൂ പോയിന്റ്, ചങ്ങലമരം, പൂക്കോട് തടാകം, ഹണി മ്യൂസിയം, അൾട്രാ പാർക്ക്, വൈത്തിരി പാർക്ക്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയ മേഖലകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ടാക്‌സി തൊഴിലാളികൾ ഉരുൾപ്പൊട്ടൽ മൂലം വലിയ തിരിച്ചടി നേരിടുകയാണ്. ഇവരെ സഹായിക്കാനാണ് ബീ ക്രാഫ്റ്റ് രംഗത്തെത്തിയത്.
വയനാട് വൈത്തിരി വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ 75ലധികം ടാക്‌സി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ ബീക്രാഫ്റ്റ് ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി കൈമാറി.
വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ബീക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ ഉസ്മാൻ മദാരി മുഖ്യാതിഥിയായി. വൈത്തിരി ക്വിക് ടാക്‌സി ചെയർമാൻ കെ. വി ഫൈസൽ അധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |