കൊച്ചി: മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാള സിനിമയിലെ 80ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാഷോ 20ന് വൈകിട്ട് 4.30 മുതൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാഗേഷ്, അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷത്തിന് പറ്റിയ സമയമല്ലെങ്കിലും ആറുമാസംമുമ്പേ നിശ്ചയിച്ച പരിപാടി എന്ന നിലയിൽ മാറ്റിവയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. താരസംഘടനയുടെ ധനശേഖരണാർത്ഥമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ ഷോയിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം വയനാട് ദുരന്തമേഖലയുടെ പുനരധിവാസത്തിന് നൽകുമെന്ന് ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |