കുന്നംകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗം സുതാര്യമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. തൃശൂർ - കുന്നംകുളം കടവല്ലൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ചൂണ്ടൽ സെന്ററിൽ ഉദ്ഘാടനം ചെയുയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ, പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ചും, കെടുകാര്യസ്ഥതയും ധന ദുർവിനിയോഗവും സംബന്ധിച്ചും കൃത്യമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയത്. അതേത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭിപ്രായം കൂടുതൽ പരിഹാസ്യമായി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ആർജ്ജവം സംസ്ഥാന സർക്കാർ കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |