ചണ്ഡിഗഡ്: സ്‌കൂളുകളിൽ 'ഗുഡ് മോണിംഗ്' പറയുന്നത് ഒഴിവാക്കി ഒരുങ്ങി ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ ഗുഡ് മോണിംഗ് പറയുന്നതിന് പകരം ജയ് ഹിന്ദ് പറയാനാണ് നിർദേശം. ഇത് സംബന്ധിച്ച് ഹരിയാന സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം മുതൽ ഹരിയാനയിലെ എല്ലാ സ്‌കൂളിലും ഇത് നടപ്പിലാക്കാനാണ് തീരുമാനം.
ഇതിലൂടെ കുട്ടികൾക്കിടയിൽ ദേശസ്നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളർത്തുകയാണ് ലക്ഷ്യമെന്ന് സർക്കുലറിൽ പറയുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് മുൻപ് ജയ് ഹിന്ദ് പറയണമെന്നും നിർദേശത്തിൽ പറയുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരക്കാലത്ത് സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഇത് രാജ്യത്തെ സായുധസേനകൾ ഉപയോഗിക്കാൻ തുടങ്ങി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. ദേശീയ ഐക്യം, ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവ് എന്നിവ പ്രതിദിനം ഓർമ്മപ്പെടുത്താൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |