കുന്നംകുളം: ചൊവ്വന്നൂരിൽ രണ്ട് കിലോ ഹാഷിഷ് ഓയിലും 65 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. ഗുരുവായൂർ താമരയൂർ സ്വദേശി കുട്ടിയേരിൽ വീട്ടിൽ നിതീഷ് (31), പേരകം കാവീട് സ്വദേശി മുസ്ലിം വീട്ടിൽ അൻസിൽ (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഇളങ്കോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ഗുരുവായൂരിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുവരികയായിരുന്ന ഹാഷിഷ് ഓയിലും എം.ഡി.എം.എയുമാണ് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. എരുമപ്പെട്ടി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചൊവ്വന്നൂരിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ സുകുമാരൻ, വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കുന്നംകുളം തഹസിൽദാർ ഒബി ഹേമയും സംഭവസ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |