തിരുവനന്തപുരം: കായംകുളത്ത് ഉയരപ്പാത നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി. കായംകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിൽ,ഹാഷിം സേട്ട് ഉൾപ്പെടെയുള്ളവരുടെ വീട്ടിൽ പുലർച്ചെ രണ്ടിന് ക്വട്ടേഷൻ സംഘങ്ങളെ പോലെയാണ് പൊലീസ് അതിക്രമിച്ച് കയറിയത്. വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഹാഷിമിനെ അറസ്റ്റു ചെയ്ത ശേഷം പൊലീസ് വാഹനത്തിൽ ഒരു മണിക്കൂറോളം നഗരം ചുറ്റി മർദ്ദിച്ചു. രാഷ്ട്രീയ സമരങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാമെന്ന് പൊലീസിലെ ക്രിമിനലുകൾ ഇനിയും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |