SignIn
Kerala Kaumudi Online
Monday, 16 September 2024 6.02 AM IST

അഞ്ചോ ആറോ അല്ല,​ ഈ ജില്ലയിലെ 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാദ്ധ്യത ,​ പഠനറിപ്പോർട്ട് പുറത്ത്

Increase Font Size Decrease Font Size Print Page

s

കോഴിക്കോട്: ഭൂമിക്കടിയിൽ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ 21 വില്ലേജുകളിൽപെട്ട 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ (എൻ.സി.ഇ.എസ്.എസ്) പഠനം.

ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്നങ്ങൾ പഠിക്കുന്ന ഗവേഷണ സ്ഥാപനമാണ് എൻ.സി.ഇ.എസ്.എസ്. കോഴിക്കോട് താലൂക്കിൽ മൂന്ന് വില്ലേജുകളിലായി എട്ട്, കൊയിലാണ്ടി താലൂക്കിൽ മൂന്ന് വില്ലേജുകളിലായി മൂന്ന്, താമരശ്ശേരി താലൂക്കിൽ ഒമ്പത് വില്ലേജുകളിലായി 31, വടകര താലൂക്കിലെ ഒമ്പത് വില്ലേജിലെ 29 പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉയർന്ന, താഴ്ന്ന, മിത സാദ്ധ്യതകളുള്ള അപകടങ്ങളുണ്ടാകുമെന്ന് പഠനം. ഇതിൽ കൂടുതൽ പ്രദേശങ്ങളും മലയോരമേഖലയിലുള്ളതാണ്.

 പ്രശ്നം ക്വാറികളും ക്രഷറുകളും കൂടുതലുള്ള ഇടങ്ങളിൽ

ക്വാറികളും ക്രഷറുകളും കൂടുതലായുള്ള സ്ഥലങ്ങളിലാണ് അപകട സാദ്ധ്യത കൂടുതലെന്ന് പഠനം. 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലകളിൽ ഉരുൾപൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണക്ക്. എന്നാൽ എൻ.സി.ഇ.എസ്.എസ് കണ്ടെത്തിയ പ്രദേശങ്ങൾ പലതും 72 ഡിഗ്രി വരെ ചെങ്കുത്തായ പ്രദേശങ്ങളാണ്. അതേ സമയം പഠന റിപ്പോർട്ട് പുറത്തുവന്ന ശേഷവും അപകട സാദ്ധ്യതയുള്ള ഇടങ്ങളിൽ ക്വാറി, ക്രഷർ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

ആധിയായി തുരങ്കപാതയും

ചുരം കയറാതെ വയനാട്ടിൽ വേഗമെത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം മറ്റൊരു ദുരന്തം ക്ഷണിച്ച് വരുത്തുമോ എന്ന ആധിയിലാണ് മലയോരം. തിരുവമ്പാടി ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ മഴനിഴൽക്കാടുകൾ വയനാടിനു പുറമേ കോഴിക്കോട്, മലപ്പുറം, ജില്ലകളുമായും അതിർത്തി പങ്കിടുന്നുണ്ട്. വെള്ളരിമലയുടെ ചെരിവായ ഈ മേഖല 10 മുതൽ 15 അടി വരെ വ്യാസത്തിലുള്ള ഉരുളൻ പാറകൾ നിറഞ്ഞ ഈ പ്രദേശമാണ്. തുരങ്കപാത കടന്നുപോകുന്നത് ഇതേ മലനിരകൾക്ക് സമീപത്തൂടെയാണ്.

 ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങൾ

കോഴിക്കോട്

കൊടിയത്തൂർ ചീരൻകുന്ന്, മാങ്കുഴിപാലം, മൈസൂർ മല, കുമാരനല്ലൂർ കൊളക്കാടൻ മല, ഊരാളിക്കുന്ന്, പൈക്കാടൻ മല, തോട്ടക്കാട്, മടവൂരിലെ പാലോറമല.

കൊയിലാണ്ടി
ചക്കിട്ടപ്പാറ - താമ്പാറ, കൂരാച്ചുണ്ട്, വാകയാട്.

താമരശ്ശേരി

കോടഞ്ചേരി- ചിപ്പിലിത്തോട്, വെന്തേക്കുപൊയിൽ, നൂറാംതോട്, ഉതിലാവ്, കാന്തലാട്ടെ 25ാം മൈൽ, 26ാം മൈൽ, ചീടിക്കുഴി, കരിമ്പൊയിൽ, മാങ്കയം, കട്ടിപ്പാറയിലെ അമരാട്, ചമൽ, കരിഞ്ചോലമല, മാവുവിലപൊയിൽ, കൂടരഞ്ഞി പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാൽ, കൂമ്പാറ, ആനയോട്, കക്കാടംപൊയിൽ, കൽപിനി, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്, കണ്ണപ്പൻകുണ്ട്, മണൽ വയൽ, കാക്കവയൽ, വാഴോറമല, കൂടത്തായി തേവർമല, കാനങ്ങോട്ടുമല, തേനാംകുഴി.

വടകര

കാവിലുംപാറ ചൂരാനി, പൊയിലാംചാൽ, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കര പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടി പാലോളി, മുത്തശ്ശിക്കോട്ട, കാഞ്ഞിരത്തിങ്ങൽ, കോരനമ്മൽ, ഒഞ്ചിയം- മാവിലാകുന്ന്, കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേൽ ചിറ്റാരിമല, വിലങ്ങാട് ആലിമൂല, അടിച്ചിപാറ, അടുപ്പിൽ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്പിറങ്ങിമല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.