റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദിയിലെ അൽ ബാഹയ്ക്ക് സമീപം തായിഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം നാലുപേരാണ് മരിച്ചത്. കോഴിക്കോട് ചക്കിട്ടപ്പാറ പുരയിടത്തിൽ തോമസിന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്.
മരണപ്പെട്ടവരിൽ ഒരാൾ ഉത്തർപ്രദേശുകാരനാണ്. സുഡാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് രണ്ടുപേർ. സൗദിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ് നാലുപേരും. പരിപാടി കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |