SignIn
Kerala Kaumudi Online
Monday, 09 September 2024 9.56 PM IST

പി ജി വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിഷേധ സമരത്തിന് മെഡിക്കൽ കോളേജ് ഡോക്ടർമാരും വിദ്യാർത്ഥികളും

Increase Font Size Decrease Font Size Print Page
protest

തിരുവനന്തപുരം: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് കെജിഎംസിടിഎ. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്. ഭയരഹിതമായി ജോലി നിർവ്വഹിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തം ആണെന്ന് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എ പറഞ്ഞു.

വീഴ്ചകൾ ഉണ്ടാകാതെ നോക്കേണ്ടതിൽ അലംഭാവം ഉണ്ടാകുന്നു. യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിലും പരാജയപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. പ്രസ്തുത സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും, ജോലിസ്ഥലത്തു സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു ദേശവ്യാപകമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ കെജിഎംസിടിഎയും പങ്ക് ചേരും.

തുടർപ്രക്ഷോഭ പരിപാടികൾ ആവശ്യമായി വരികയാണെങ്കിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും മെഡിക്കൽ അദ്ധ്യാപകർ, പി ജി ഡോക്ടർമാർ, ഹൌസ് സർജൻസ്, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പ്രതിഷേധ പരിപാടികൾ തിങ്കളാഴ്ച രാവിലെ 10.30നു സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOLKATA, PG DOCTOR DEATH, PROTEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.