മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മുക്കൂട്ടുതറ മുക്കുഴി പത്മവിലാസം വീട്ടിൽ റെനീഷ് (31) നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എ.എസ്.ഐമാരായ ബിജുമോൻ, പത്മകുമാർ, സി.പി.ഒമാരായ സ്മിജിത്ത്, രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |