കൊട്ടാരക്കര: റോഡ് കോൺക്രീറ്റ് ചെയ്തിട്ടും അങ്കണവാടിക്ക് മുൻഭാഗം അവഗണിച്ചതിൽ പ്രതിഷേധം. മൈലം ഗ്രാമപഞ്ചായത്തിലെ ഇഞ്ചക്കാട് എൽ.പി.എസ്- അങ്കണവാടി റോഡിലാണ് അസാധാരണ നിർമ്മാണ പ്രവർത്തനം.
എൽ.പി സ്കൂൾ ജംഗ്ഷനിൽ നിന്ന് അങ്കണവാടി, ഗുരുമന്ദിരം വഴി പെരുംകുളം മഹാവിഷ്ണു നാഗരാജ ക്ഷേത്രത്തിലെത്തുന്ന രണ്ടര കിലോമീറ്ററുള്ള റോഡ് നേരത്തെ നവീകരിച്ചിരുന്നു. ഈ റോഡിന്റെ ഭാഗമായ നൂറ് മീറ്റർ ദൂരത്തിൽ അന്ന് ഒന്നും ചെയ്തില്ല. ഇവിടം കുണ്ടും കുഴിയുമായി തീർത്തും തകർന്നുകിടന്നതാണ്. ഇഞ്ചക്കാട്, ഇഞ്ചക്കാട് തെക്ക് വാർഡുകളിലാണ് ഈ ഭാഗം ഉൾപ്പെടുന്നത്. രണ്ട് വാർഡ് മെമ്പർമാരും ചേർന്ന് നാലര ലക്ഷം രൂപ വീതം ചെലവിട്ട് തകർച്ചയിലുള്ള ഭാഗവും കോൺക്രീറ്റ് ചെയ്യാൻ പദ്ധതിയുണ്ടാക്കി. എന്നാൽ കോൺക്രീറ്റ് ജോലികൾ പൂർത്തിയായപ്പോഴും അംഗൻവാടിക്ക് മുന്നിൽ രണ്ടിടത്തായി പത്ത് മീറ്റർ വീതം നീളത്തിൽ കോൺക്രീറ്റ് നടന്നിട്ടില്ല. ഇരുപത് മീറ്റർ ഭാഗം ഒഴിച്ചിട്ട് നിർമ്മാണം പൂർത്തിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |