മേപ്പാടി: വയനാട്ദുരന്ത ഭൂമിയിൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള രണ്ടാം ജനകീയ തിരച്ചിലിൽ സന്നദ്ധ പ്രവർത്തകരുടെ വൻ പങ്കാളിത്തം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട് ,കർണാടക സംസ്ഥാനങ്ങളിൽ നിന്നുമായി രണ്ടായിരത്തോളംപേരാണ് സന്നദ്ധരായി എത്തിയത്.
കൂടാതെ വിവിധ സേനകളും പങ്കെടുത്തു. ഉച്ചയ്ക്കുശേഷംകനത്ത മഴ പെയ്തതിനാൽ തിരച്ചിൽ പെട്ടെന്ന് അവസാനിപ്പിച്ചു.
രാവിലെ ആറരയോടെ തന്നെ ചൂരൽമലയിൽ ആളുകളെത്തിയിരുന്നു. ഏഴു മണിയോടെ സംഘങ്ങൾ തിരച്ചിലിനായി പുറപ്പെട്ടു.
അഞ്ചു മേഖലകളായി തിരിച്ചായിരുന്നു പരിശോധന.
ജനകീയ തിരച്ചിൽ ഫലപ്രദമാണെന്നും വരും ദിവസങ്ങളിലും തുടരുമെന്നും ചൂരൽമലയിലെത്തിയ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ശനിയാഴ്ച നിർത്തിവച്ച ജനകീയ തിരച്ചിലാണ് പുനരാരംഭിച്ചത്.
മന്ത്രിമാരായ എ.കെ ശശീന്ദ്രൻ ,ഒ.ആ ർകേളു, ടി സിദ്ദിഖ് എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |