പാരീസ്: വനികളുടെ മാരത്തണിൽ 2മണിക്കൂർ 22 മിനിട്ട് 55 സെക്കൻഡിൽ ഒളിമ്പിക്സ് റെക്കാഡോടെ സ്വർണത്തിലേക്ക് ഓടിയെത്തി നെതർലൻഡ്‌സിന്റെ സിഫാൻ ഹസ്സൻ ചരിത്ര മെഴുതി. പാരീസിൽ സിഫാന്റെ മൂന്നാം മെഡൽ നേട്ടമായിരുന്നു ഇത്. നേരത്തേ 5000 മീറ്ററിലും 10,000 മീറ്ററിലും സിഫാൻ വെങ്കലം നേടിയിരുന്നു. ഒരു ഒളിമ്പിക്സിൽ ഈ മൂന്ന് ഇനങ്ങളിലും മെഡൽ നേടുന്ന ആദ്യ തരമാണ് എത്യോപ്യൻ വംശജായ സിഫാൻ. സിഫാന്റെ കരിയറിലെ ആറാം ഒളിമ്പിക്സ് മെഡൽ നേട്ടം കൂടിയായിരുന്നു മാരത്തണിലൂടെ കുറിച്ചത്. ഒളിമ്പിക്സിനറെ സമാപനച്ചടങ്ങിലാണ് വനിതാ മാരത്തണിന്റെ മെഡൽദാനച്ചടങ്ങ്. എത്യോപ്യയുടെ ടിഗെസ്റ്റ് അസഫെയ്ക്കാണ് (2 മണിക്കൂർ 22 മിനിട്ട് 58 സെക്കൻഡ്) വെള്ളി. കെനിയയുടെ ഹെലെൻ ഒബ്രി (2മണിക്കൂർ 23 മിനിട്ട് 10 സെക്കൻഡ്) വെങ്കലം നേടി.
ടോക്യോയിലെ മാരത്തൺ സ്വർണ മെഡൽ ജേതാവ് കെനിയയുടെ പെരസ് ചിപ്‌ചിർചിർ പതിനഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |