പാരീസ് : ഫോട്ടോഫിനിഷിലെന്ന പോലെ അവസാന ദിനത്തിലെ അവസാന മത്സരങ്ങളിലൊന്നായ വനിതാ ബാസ്കറ്റ് ബാളിലെ സ്വർണ നേട്ടത്തിലൂടെ ചൈനയെ മറികടന്ന് പാരീസ് ഒളിമ്പിക്സിലും ചാമ്പ്യൻമാരായി യു.എസ്.എ. ഈ മത്സരത്തിന് മുമ്പ് വരെ സ്വർണക്കണക്കിൽ മുമ്പിലായിരുന്ന ചൈന 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒളിമ്പിക്സിൽ ചാമ്പ്യൻമാരാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ വീഴ്ത്തി വനിതാ ബാസ്ക്കറ്റ്ബാൾ ടീം യു.എസിന് ചാമ്പ്യൻ പട്ടം സമ്മാനിക്കുന്നത്. ഫ്രാൻസിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 67-66നാണ് ജയിച്ചു കയറിയാണ് പെൺപട സ്വർണ നേട്ടത്തിൽ യു.എസിനെ ചൈനയ്ക്ക് ഒപ്പമെത്തിച്ചത്. ഇരു രാജ്യങ്ങൾക്കും വീതം സ്വർണ നേട്ടമായതോടെ വെള്ളി, വെങ്കല കണക്കുകളിൽ ബഹുദൂരം മുന്നിലുള്ള യു.എസ് ചാമ്പ്യൻമാരാവുകയായിരുന്നു. ഇതോടെ 2018ൽ സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ യു.എസിന് ചാമ്പ്യൻമാരായി കളത്തിലിറങ്ങാം.
ഇനി ലൊസാഞ്ചലസിൽ
രണ്ടേമുക്കാൽ ആഴ്ചയോളം നീണ്ടു നിന്ന ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തന്റെ 33-ാം പതിപ്പിന് ഇന്നലെ പാരീസിൽ കൊടിയിറങ്ങി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30ന് സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന സമാപനച്ചടങ്ങ്
വർണാഭമായ കലാപരിപാടികളും മാർച്ച് പാസ്റ്റും ഉൾപ്പെടെ രണ്ടരമണിക്കൂറോളം നീളുന്ന പരിപാടിയായാണ് അവിഷ്കരിച്ചത്.
ടോക്യോയിൽ 1 സ്വർണം ഉൾപ്പെടെ 7 മെഡലുകളാണ് ഇന്ത്യ നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിൽഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു.
മുണ്ടും മടക്കികുത്തി കേരളാ സ്റ്റൈലിൽ ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന ഹോക്കിയിലെ ഇതിഹാസ ഗോൾ കീപ്പർ പി.ആർ ശ്രീജേഷ്. ഇത്തവണത്തെ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ ശ്രീജേഷ് വിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |