കോട്ടയം: ട്രോളിംഗിന് ശേഷം വൻതോതിൽ മത്തി ലഭ്യമാകുമെന്നും വില കുറയുമെന്നുമുള്ള കണക്കുകൂട്ടൽ പാളി. കനത്തചൂട് മൂലം നാടൻ മത്തി കേരള കടൽകടന്നു. ചെറുമീൻപിടുത്തത്തിൽ വരുത്തിയ നിയന്ത്റണത്തോടെ കിളിമീൻ ചാകരയായി.
നാടനു പകരം തമിഴ്നാട്ടിൽ നിന്ന് മുള്ള് കൂടുതലുള്ള മത്തിയാണ് വിപണിയിലെത്തുന്നത്. ട്രോളിംഗ് കാലത്ത് വള്ളക്കാർക്ക് നാടൻ മത്തി ലഭിച്ചിരുന്നു .ഡിമാൻഡ് കൂടിയതോടെ കിലോക്ക് 340 രൂപ വരെ ഉയർന്നു. ഇപ്പോൾ നാടനല്ലെങ്കിലും വരവ് മത്തിക്ക് കുറഞ്ഞ വില 280 രൂപയാണ്. അയിലയുടെ ലഭ്യതയും കുറഞ്ഞതോടെ വില 280 വരെയായി. എന്നാൽ കിളിമീൻ വില നൂറിലേക്ക് താഴ്ന്നു.
മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 സെൽഷ്യസ് വരെയാണ്. കടലിലെ ചൂട് 28- 30 സെഷൽ്യസ് വരെയാണ്. ഇടക്ക് 32 വരെ എത്തും. മത്തിയും അയിലയും ആഴക്കടലിലേക്കും ചൂടുകുറഞ്ഞ തമിഴ്നാട്, കർണാടക തീരങ്ങളിലേക്ക് പായുകയാണ്.
41ശതമാനം വർദ്ധിച്ചു
ചെറുമീൻപിടുത്തം തടയാനുള്ള മിനിമം ലീഗൽ സൈസ് (എം.എൽ.എസ്) നിയന്ത്രണം നടപ്പാക്കിയതോടെ കിളിമീൻ ഉത്പാദനം 41ശതമാനം വർദ്ധിച്ചതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തിയിരുന്നു. ചെറുമീനായിരിക്കെ ഏററവും കൂടുതൽ പിടിച്ച ഇനമാണ് കിളിമീൻ. എം.എൽ.എസ് നിയന്ത്രണത്തോടെ മൊത്ത ലഭ്യത വർദ്ധിച്ചു. അതേസമയം മത്തിക്ക് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. മത്തി കുറയാൻ കാരണമിതെന്നാണ് വിലയിരുത്തൽ.
ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കു.
കഴിഞ്ഞവർഷം മത്തി ലഭ്യതയിൽ 39 ശതമാനത്തിന്റെ കുറവ്
മത്തി ലഭ്യതയിൽ വൻ കുറവുണ്ടാകുമെന്ന് സി.എം.എഫ്.ആർ.ഐ മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |