കൊച്ചി: പ്രശസ്ത അത്‌ലറ്റിക്സ് പരിശീലകൻ ഡോ. എസ്.എസ്. കൈമൾ (കെ.എൻ. ശിവശങ്കര കൈമൾ) അന്തരിച്ചു. എറണാകുളത്തെ മകന്റെ വീട്ടിൽ ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണാണ് അന്ത്യം.
1970 മുതൽ 2003 വരെ കാലിക്കറ്റ് സർവകലാശാലയിൽ കൈമൾ പരിശീലകനായിരുന്നു. പി.ടി. ഉഷ, മേഴ്‌സിക്കുട്ടൻ, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോർജ് തുടങ്ങി നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചു. ഈ കാലയളവിലാണ് അത്‌ലറ്റിക്‌സിൽ കാലിക്കറ്റ് ഏറ്റവും കൂടുതൽ നേട്ടങ്ങൾകൊയ്തത്. കുറച്ചുകാലം കായിക പഠനവകുപ്പ് മേധാവിയുടെ ചുമതലയും വഹിച്ചിരുന്നു. വിരമിച്ച ശേഷം 2004, 2006, 2012, 2014 വർഷങ്ങളിൽ സർവകലാശാല അത്‌ലറ്റിക്‌സ്, ക്രോസ് കൺട്രി ടീമുകൾക്കൊപ്പം അഖിലേന്ത്യാ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പുകൾക്ക് മുഖ്യപരിശീലകനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |