കൊച്ചി: അമേരിക്കയിലെ പ്രമുഖ ഉൗഹക്കച്ചവട സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) മേധാവി മാധബി പുരി ബുച്ചിനുമെതിരെ പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് ഓഹരി വിപണിയിൽ കാര്യമായ ചലനം സൃഷ്‌ടിച്ചില്ല. ഒരവസരത്തിൽ കനത്ത നഷ്ടം നേരിട്ട ഓഹരി സൂചികകൾ പിന്നീട് ശക്തമായി തിരിച്ചുകയറി. വിദേശ നിക്ഷേപകരുടെ പണമൊഴുക്കും ആഗോള മേഖലയിലെ അനുകൂല വാർത്തകളും വിപണിക്ക് കരുത്ത് പകർന്നു. സെൻസെക്‌സ് 56.99 പോയിന്റ് നഷ്‌ടത്തോടെ 79,648.92ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 20.5 പോയിന്റ് കുറഞ്ഞ് 24,347ൽ എത്തി. ബാങ്കിംഗ് ഓഹരികളിലുണ്ടായ വാങ്ങൽ താത്പര്യമാണ് പ്രധാനമായും വിപണിക്ക് ഗുണമായത്.
അദാനി കുടുംബവുമായി ബന്ധമുള്ള വിദേശ സ്ഥാപനങ്ങൾക്ക് മാധബി പുരിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഹിൻഡൻബർഗ് വെളിപ്പെടുത്തിയത്.
ഹിൻഡൻബർഗിന്റെ ആദ്യ വെളിപ്പെടുത്തലിനെ തുടർന്ന് ഇന്ത്യൻ വിപണിയും അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് വിപണി കാര്യമായി ഗൗനിച്ചില്ല.
അദാനി ഓഹരികൾ നേരിയ നഷ്ടത്തിൽ
ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ 0.5 ശതമാനം മുതൽ 4.5 ശതമാനം വരെ ഇടിവുണ്ടായി. തുടക്കത്തിൽ കനത്ത നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ തിരിച്ചുകയറി. അദാനി എന്റർപ്രൈസസിന്റെ വില 1.1 ശതമാനവും അദാനി പോർട്ട്‌സ് 2.1 ശതമാനവും ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ ആയിരം കോടി ഡോളറിന്റെ കുറവുണ്ടായി.
പത്ത് അദാനി കമ്പനികളിലെ മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം 41,814 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |