കൊച്ചി: കൊമേഴ്‌സ് പ്രൊഫഷണൽ മേഖലയിലെ വിജയികളെ അനുമോദിച്ച് കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ ഐ.ഐ.സി ലക്ഷ്യ സംഘടിപ്പിച്ച എക്‌സ്‌കോമിയത്തിൽ 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അനുമോദന ചടങ്ങിൽ കേരളത്തിലെ വ്യാവസായിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യയിലെ കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകൾക്കുള്ള ചരിത്രം മാറ്റി ലക്ഷ്യ ഇതിനകം തന്നെ പുതിയൊരു മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഐ.ഐ.സി ലക്ഷ്യയുടെ അക്കാഡമിക് വിദഗ്ധർ അഭിപ്രായപെട്ടു.
നവാസ് മീരാൻ (ചെയർമാൻ മീരാൻ ഗ്രൂപ്പ്), ഓർവൽ ലയണൽ (എം.ഡി, ഐ.ഐ.സി ലക്ഷ്യ), സാജിദ് ഖാൻ, (ഡയറക്ടർ, എ.സി.സി.എ - ഇന്ത്യ) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |