കേരളത്തിലെ എം.ബി.ബി .എസ്, ബി.ഡി.എസ്, ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ,കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ബയോടെക്നോളജി, ക്ലൈമറ്റ് & എൻവയണ്മെന്റൽ സയൻസ് കോഴ്‌സുകളിലേക്ക് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് വഴിയുള്ള കൗൺസിലിംഗ് പ്രക്രിയയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. എന്നാൽ കേരളത്തിലെ എം.ബി.ബി .എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ വിജ്ഞാപനമനുസരിച്ച് നടപടിക്രമങ്ങൾ ആഗസ്റ്റ് 21 നാരംഭിക്കും. സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്മെന്റ് നടപടികൾ ആഗസ്റ്റ് 21 മുതൽ 29 വരെ നടക്കും. സെപ്തംബർ അഞ്ചിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. രണ്ടാം റൗണ്ട് അലോട്ടുമെന്റ് സെപ്തംബർ 11 മുതൽ 20 വരെയും, മൂന്നാം റൗണ്ട് ഒക്ടോബർ മൂന്നു മുതൽ 12 വരെയും നടക്കും. ഒക്ടോബർ 21 മുതൽ 25 വരെ സംസ്ഥാന തലത്തിൽ സ്‌ട്രേ വേക്കൻസി സീറ്റുകൾ നികത്തും. എല്ലാ നടപടിക്രമങ്ങളും ഒക്ടോബർ 30 നകം പൂർത്തിയാക്കണം. www.mcc.nic.in
കേരളത്തിലെ ആയുർവേദ,ഹോമിയോ, യുനാനി, സിദ്ധ,കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ബയോടെക്നോളജി, ക്ലൈമറ്റ് & എൻവയണ്മെന്റൽ സയൻസ് കോഴ്‌സുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ പ്രത്യേക കൗൺസിലിംഗ് ഷെഡ്യൂൾ പ്രസിദ്ധീകരിക്കും. www.cee.kerala.gov.in
ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും ജാം 2025 പരീക്ഷ
ഐ.ഐ.ടി ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്‌റ്റേഴ്‌സ്- ജാം 2025 ഫെബ്രുവരി രണ്ടിന് നടക്കും. ഇതിലൂടെ എം. എസ് സി, എം. എസ് സി ടെക്, എം. എസ് റിസർച്ച്, എം. എസ് സി -എം ടെക് ഡ്യുയൽ ബിരുദം, എം. എസ് സി -പി എച്. ഡി/ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം. 21 ഐ.ഐ. ടികളിലായി 3000 ത്തോളം സീറ്റുകളുണ്ട്.
ബയോടെക്നോളജി, കെമിസ്ട്രി,ഇക്കണോമിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്സ് വിഷയങ്ങളിലാണ് ജാം നടത്തുന്നത്. ബിരുദം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സെപ്തംബർ മൂന്ന് മുതൽ ഒക്ടോബർ 11 വരെ അപേക്ഷിക്കാം. ഐ. ഐ. ടി ഡൽഹിയാണ് ജാമിന്റെ കോ-ഓർഡിനേറ്റർ. www.iitd.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |