കൊച്ചി: ഒന്നര ദിവസം കൊണ്ട് 777 പാട്ടുകൾ പാടി റെക്കാർഡിട്ട് വടുതല സ്വദേശി ലാൻസി. 32 മണിക്കൂർ 46 മിനിറ്റുകൊണ്ടാണ് ലാൻസി യൂണിവേഴ്സൽ റെക്കോർഡ് ഫോറം വേൾഡ് റെക്കോർഡ് ഇട്ടത്. ഹൈബി ഈഡൻ എം.പി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 25 വർഷത്തോളമായി പാശ്ചാത്യ സംഗീത മേഖലയിലെ നിറസാന്നിദ്ധ്യമാണ് വടുതല സ്വദേശിയായ ലാൻസി. കഴിഞ്ഞ അഞ്ചുവർഷമായി കൊച്ചിൻ കലാക്ഷേത്രയിലെ സംഗീത അദ്ധ്യാപകനാണ്. പ്രമുഖ ബാൻഡിനൊപ്പവും ഹോട്ടലുകളിലും സോളോ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴുമണിക്കാണ് കലാക്ഷേത്രയിൽ ലാൻസി തന്റെ ലക്ഷ്യം ആരംഭിച്ചത്. ഇന്നലെ ഉച്ചയോടെ സ്വപ്നം സാക്ഷാത്കരിച്ചു. വെസ്റ്റേൺ, ഹിന്ദി പാട്ടുകളാണ് ലാൻസി പാടിയത്. ആദ്യദിനം ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ പരിപാടി കാണാനെത്തി ലാൻസിയെ അഭിനന്ദിച്ചാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |