വർക്കല: മേൽവെട്ടൂരിൽ വൃദ്ധയുടെ മൂന്നരപ്പവന്റെ സ്വർണമാല കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് കോവൂർ രമ്യനിവാസിൽ രാജേഷ് (33), ചിലക്കൂർ രാമന്തളി വഹാബ് മൻസിലിൽ സദ്ദാംഹുസൈൻ (34) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റുചെയ്തത്. മേൽവെട്ടൂർ ആശാൻമുക്കിന് സമീപം കൊച്ചുവിളവീട്ടിൽ ശ്യാമളാദേവി(71)യുടെ മാലയാണ് ഇവർ കവർന്നത്. ഞായറാഴ്ച രാവിലെ 11.45 ഓടെ വീടിനോട് ചേർന്ന് ശ്യാമളാദേവി നടത്തുന്ന കടയിലെത്തിയ രാജേഷ് സിഗരറ്റ് ആവശ്യപ്പെട്ടു. ഇതിനിടെ ശ്യാമളാദേവിയുടെ മാല പൊട്ടിച്ചശേഷം സദാം ഹുസൈനൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ശ്യാമളാദേവി മാലയിൽ മുറുകെ പിടിച്ചതിനാൽ ഒരുഭാഗമേ മോഷ്ടാക്കൾക്ക് ലഭിച്ചുള്ളൂ. പൊട്ടിച്ചെടുത്ത മാല മോഷ്ടാക്കൾ വർക്കലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 50,000 രൂപയ്‌ക്ക് പണയം വച്ചു. ഈ തുക കൊണ്ട് ലഹരിവസ്തുക്കളും വസ്ത്രങ്ങളും ഭക്ഷണവും കഴിച്ചു. സി.സി ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |