നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ. മമ്മൂട്ടി, ജോജു ജോർജ് എന്നിവരെ നായകൻമാരാക്കി സിനിമ ചെയ്യാൻ ജിതിൻ തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
മമ്മൂട്ടിക്കുവേണ്ടി കണ്ടെത്തിയ പുതിയ കഥയുമായാണ് ജിതിന്റെ വരവ്. ദുൽഖർ നായകനായ എ.ബി.സി.ഡി എന്ന ചിത്രത്തിന് കഥ എഴുതിയ നീരജ് - സൂരജ് രചന നിർവഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നു. മാസ്റ്റർ പീസിനു ശേഷം ഗോകുൽ സുരേഷ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്.
കന്നട നടി സുസ്മിത ഭട്ട് ആണ് നായിക. വിജി വെങ്കിടേഷ്, വഫ ഖദീജ, സിദ്ദിഖ്, ലെന, വിജയ്ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടി നായകനായി ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രവും മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. അതേസമയം ബസൂക്ക ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ടീസർ നാളെ രാവിലെ പത്തിന് റിലീസ് ചെയ്യും.
നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് അഭിനയിക്കുന്നത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രാഹാമും ഡോൾവിൻ കുര്യക്കോസുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |